District News
കോട്ടയം: കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ കോട്ടയം സോഷ്യല് സര്വീസ് സെസൈറ്റി നടപ്പിലാക്കുന്ന പ്രളയ ദുരിത്വാശ്വാസ പ്രവര്ത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യകിറ്റുകള് വിതരണം ചെയ്തു.
തെള്ളകം ചൈതന്യയില് സംഘടിപ്പിച്ച ചടങ്ങില് ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം നാട്ടകം സുരേഷ് എംഎല്എ നിര്വഹിച്ചു.
കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. സുനില് പെരുമാനൂര് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര് സിജോ തോമസ്, കോ-ഓര്ഡിനേറ്റര് നക്ഷത്ര എന്. നായര്, ആനി തോമസ് എന്നിവര് പ്രസംഗിച്ചു. 100 പ്രളയബാധിത കുടുംബങ്ങള്ക്കാണ് ഭക്ഷ്യകിറ്റുകള് വിതരണം ചെയ്തത്.
District News
എലിക്കുളം: സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയുടെ ഭാഗമായി എലിക്കുളം പഞ്ചായത്തിലെ സ്കൂളുകളിൽ ഫലവൃക്ഷത്തോട്ടം ഒരുക്കും. ഇതിനായി 11 ഇനം തൈകൾ എലിക്കുളം കൃഷിഭവനിൽനിന്ന് സ്കൂൾ അധികൃതർക്ക് കൈമാറി. പഞ്ചായത്ത് വൈസ്പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ശ്രീജ സരീഷ് അധ്യക്ഷത വഹിച്ചു.
കൃഷിഓഫീസർ കെ. പ്രവീൺ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗങ്ങളായ ആൻസി ജയിംസ് ജീരകത്തിൽ, സൂര്യാമോൾ, വി.ഐ. അബ്ദുൾകരീം എന്നിവർ പ്രസംഗിച്ചു.
District News
കണ്ണൂര്: കണ്ണൂര് ആസ്റ്റര് മിംസ് ആരംഭിച്ച ശ്രുതിസ്പര്ശം കാരുണ്യ പദ്ധതിയുടെ ഭാഗമായി നിര്ധനരായ രോഗികള്ക്കുള്ള സൗജന്യ ശ്രവണസഹായികളുടെ വിതരണോദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്വഹിച്ചു. പദ്ധതിയുടെ ഭാഗമായി സൗജന്യമായി കോക്ലിയര് ഇംപ്ലാന്റേഷന് ശസ്ത്രക്രിയയ്ക്ക് അര്ഹരായ വ്യക്തിയുടെ പേരും ചടങ്ങില് മന്ത്രി പ്രഖ്യാപിച്ചു. നിര്ധന രോഗികള്ക്ക് താങ്ങേകുന്ന ആസ്റ്റര് മിംസിന്റെ ഈ മാനുഷിക ഇടപെടല് ഏറെ അഭിനന്ദനാര്ഹമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
30 പേര്ക്ക് സൗജന്യമായി ശ്രവണ സഹായികളും അഞ്ചുപേര്ക്ക് സൗജന്യ നിരക്കില് കോക്ലിയര് ഇംപ്ലാന്റേഷന് ശസ്ത്രക്രിയയും ലഭ്യമാക്കുക എന്നതാണ് ശ്രുതിസ്പര്ശം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് അര്ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി ഇന്നു മുതല് 10 വരെ രോഗനിർണയ മെഡിക്കൽ ക്യാമ്പ് നടത്തും . ഡോ. വി. രാമകൃഷ്ണന്, ഡോ. വി.കെ. അക്ഷയ്, ഡോ. ടി.വി. വിഷ്ണുദാസ് എന്നിവർ ക്യാമ്പിന് നേതൃത്വം നല്കും. നിര്ധനരായ രോഗികളുടെ പുനരധിവാസത്തിനായി വരും നാളുകളിലും കൂടുതല് പദ്ധതികള് നടപ്പിലാക്കുമെന്ന് കണ്ണൂര് ആസ്റ്റര് മിംസ് സിഒഒ ഡോ. അനൂപ് നമ്പ്യാര് പറഞ്ഞു.
ടി.ഒ. മോഹനന് എംഎല്എ, സിഎംഎസ് ഡോ. സുപ്രിയ രഞ്ജിത്ത്, ഇഎന്ടി വിഭാഗം മേധാവി ഡോ. വി. രാമകൃഷ്ണന്, ഇന്റേണല് മെഡിസിന് വിഭാഗം മേധാവി ഡോ. മുരളി ഗോപാല്, ആസ്റ്റര് മിംസ് ചാരിറ്റബിള് ട്രസ്റ്റ് മാനേജര് കെ.വി. മുഹമ്മദ് ഹസീം എന്നിവര് ചടങ്ങില് സംബന്ധിച്ചു. രണ്ടാം ഘട്ട മെഡിക്കല് ക്യാമ്പിലേക്ക് രജിസ്ട്രേഷന് +91 62352 34000 എന്ന മ്പറില് ബന്ധപ്പെടണം.
District News
നേമം: എൻഎസ്എസ് തിരുവനന്തപുരം താലുക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം നടത്തി. സാമ്പത്തികമായി പിന്നോക്കും നിൽക്കുന്ന 1500 കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ വിതരണം ചെയ്തത്. മന്ത്രി കെ. മുരളീധരൻ വിതരണോ ദ്ഘാടനം നിർവഹിച്ചു. താലൂക്ക് യുണിയൻ പ്രസിഡന്റ് എം. സംഗീത് കുമാർ അധ്യക്ഷതവഹിച്ചു. \
വൈസ് പ്രസിഡന്റ് എം. കാർത്തികേയൻ നായർ, യൂണിയൻ സെക്രട്ടറി വിജൂ വി. നായർ, എം.വിനോദ് കുമാർ, കെ. വിജയകുമാരൻ നായർ, വനിതാ യൂണിയൻ പ്രസിഡന്റ് എം. ഈശ്വരി അമ്മ, എൻഎസ്എസ് ഇൻസ്പെക്ടർ ആർ മനോജ് എന്നിവർ പങ്കെടുത്തു.
District News
വെങ്ങപ്പള്ളി: പഞ്ചായത്ത് ഭരണസമിതി ഹരിതകര്മസേനാംഗങ്ങള്ക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ജാസര് പാലക്കല് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.എ. രാമന്, പഞ്ചായത്ത് സെക്രട്ടറി സജീഷ് രാജ്, അസിസ്റ്റന്റ് സെക്രട്ടറി വി.എ. നജീബ്, വിഇഒമാരായ സുഭാഷ്, ജസ്മല് തുടങ്ങിയവര് പങ്കെടുത്തു.
District News
മാനന്തവാടി: വയനാട് സോഷ്യല് സര്വീസ് സൊസൈറ്റി ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ ആദിവാസി വിഭാഗത്തില്പ്പെടുന്ന 100 കര്ഷകര്ക്ക് അടയ്ക്ക, കറുവപ്പട്ട തൈകള് വിതരണം ചെയ്തു.
ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ ട്രൈബല് സബ് പ്ലാനില് ഉള്പ്പെടുത്തിയാണ് വിത്തുകള് വിതരണം ചെയ്തത്. തിരുനെല്ലി പഞ്ചായത്തിലെ മുള്ളന്കൊല്ലി നീരുറവ സംരക്ഷണ പ്രദേശത്തു നടന്ന വിതരണ ഉദ്ഘാടനം വയനാട് സോഷ്യല് സര്വീസ് സൊസൈറ്റി ജോയിന്റ് ഡയറക്ടര് ഫാ. ജോണി കുന്നത്ത് നിര്വഹിച്ചു. നൂല്പ്പുഴ പഞ്ചായത്തില് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ജയ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എന്. ഉസ്മാന് അധ്യക്ഷത വഹിച്ചു. ഡയറക്ടര് ഫാ. ജോണി മുഖ്യപ്രഭാഷണം നടത്തി.
സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, വാര്ഡ് അംഗങ്ങള് എന്നിവര് പങ്കെടുത്തു. വയനാട് സോഷ്യല് സര്വീസ് സൊസൈറ്റി ടീം അംഗങ്ങളായ ഒ.പി. ജയന, അഷ്ജാന് സണ്ണി, കെ.സി. ബിജു, നീരജ സുരേന്ദന്, നിമിഷ മോന്സി എന്നിവര് നേതൃത്വം നല്കി.
District News
ഉദയനാപുരം:കാലവർഷക്കെടുതി അനുഭവിക്കുന്ന ഉദയനാപുരം പഞ്ചായത്തിലെ ക്ഷീരകർഷകർക്ക് ക്ഷീര വികസന വകുപ്പിന്റെയും വല്ലകം ക്ഷീരോത്പാദകസംഘത്തിന്റെയും നേതൃത്വത്തിൽ വൈക്കോൽ വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു ഉദ്ഘാടനം ചെയ്തു.വല്ലകം ക്ഷീരസംഘം പ്രസിഡന്റ് ടി.ആർ.സുരേഷ് അധ്യക്ഷനായി. സംഘം ഭരണ സമിതി അംഗങ്ങളായ ബാബുവാഴമന, നിലകണ്ഠൻനായർ,ജോസഫ്ജോൺ, രേവതിതങ്കൻ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് അംഗങ്ങളായ ക്ഷീരകർഷകർക്ക് ഓണത്തോടനുബന്ധിച്ച് സാമ്പത്തിക സഹായം നൽകുന്ന ‘ഓണമധുരം 2026’പദ്ധതിയുടെ വിതരണം ആരംഭിക്കുന്നു.
ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷകർക്ക് 750 രൂപ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നത്.
2025-26 സാമ്പത്തിക വർഷത്തിൽ ആറ് മാസമെങ്കിലും ക്ഷീരസംഘത്തിൽ പാൽ അളക്കുകയും അംശദായം അടയ്ക്കുകയും ചെയ്തിട്ടുള്ള ക്ഷേമനിധി അംഗങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഒരു ലക്ഷത്തോളം വരുന്ന ക്ഷീരകർഷകർക്കായി ഏഴരക്കോടി രൂപയാണ് വിതരണം ചെയ്യുന്നത്.
District News
ചങ്ങനാശേരി: ലീഗല് സര്വീസ് സൊസൈറ്റിയുടെയും ചങ്ങനാശേരി ബാര് അസോസിയേഷന്റെയും ആഭിമുഖ്യത്തില് പെരുന്ന ഗവ. എല്പിഎ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില് നിത്യോപയോഗ സാധനങ്ങള് വിതരണം ചെയ്തു. വിതരണോദ്ഘാടനം ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് ജഡ്ജി രഞ്ജിത്ത് കൃഷ്ണന് നിര്വഹിച്ചു.
യോഗത്തില് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടര് പി.എസ്. മനോജ്, നഗരസഭാ പ്രതിപക്ഷ നേതാവ് പി.എ. നസിര്, സി.കെ. ജോസഫ്, പി.എസ്. അരുണ്, ജുബിന് എന്നിവര് പങ്കെടുത്തു.
Kerala
തിരുവനന്തപുരം: ഓണം ഉത്സവബത്തയുടെയും മറ്റാനുകൂല്യങ്ങളുടെയും വിതരണത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും മുൻവർഷത്തെപ്പോലെ ഇക്കുറിയും സമയബന്ധിതമായി വിതരണം ചെയ്യുമെന്നും തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുള്ള ഉത്സവബത്ത മാർഗനിർദേശങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവ് അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും.പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ 2,087 തൊഴിലാളികൾക്ക് ഈ വർഷം ഓണത്തിന് 1,000 രൂപ മൂല്യമുള്ള സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡ് വിതരണം ചെയ്യും. മൂന്നു വർഷത്തിലധികമായി പൂട്ടിക്കിടക്കുന്ന കയർ സ്ഥാപനങ്ങൾ, സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങൾ, എസ്റ്റേറ്റുകൾ എന്നിവിടങ്ങളിലെ 9,806 തൊഴിലാളികൾക്ക് ഓണത്തിന് എക്സ്ഗ്രേഷ്യ അനുവദിക്കുന്നതിനായി 2,000 രൂപ നിരക്കിൽ 1.96 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ഒന്നോ അതിലധികമോ വർഷമായി പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് 2,500 രൂപ നിരക്കിൽ എക്സ്ഗ്രേഷ്യ- ധനസഹായം അനുവദിക്കാനായി 3,10,42,500 രൂപയും നീക്കിവച്ചിട്ടുണ്ട്.
District News
വേലൂർ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വേലൂർ യൂണിറ്റ് വ്യാപാരികളുടെ മക്കൾക്ക് അമ്പതിനായിരംരൂപ വിവാഹസമ്മാനവും ഭദ്രം മരണാനന്തര ഫണ്ട് 20 ലക്ഷം രൂപയും വിതരണംചെയ്തു. ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റും കൂടിയായ അബ്ദുൾ ഹമീദ് നിർവഹിച്ചു. വേലൂർ യൂണിറ്റ് പ്രസിഡന്റ് സി.വി. ബാബു അധ്യക്ഷതവഹിച്ചു.
ഭദ്രം കുടുംബസുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ രണ്ടുപേർക്ക് 10 ലക്ഷം രൂപവീതമുള്ള മരണാനന്തര ഫണ്ട് കുന്നംകുളം നിയോജകമണ്ഡലം ചെയർമാൻ എം.കെ. പോൾസണും വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രനും ചേർന്ന് കുടുംബങ്ങൾക്ക് നൽകി. വിവാഹസമ്മാനം ജിനേഷ് തെക്കേക്കര കൈമാറി. ജനറൽ സെക്രട്ടറി എം.എം. ഫ്രാൻസി, സി.എസ്. പ്രവീൺ, എം.കെ. സുധാകരൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ജില്ലാ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്ത അബ്ദുൽ ഹമീദിനെ ആദരിച്ചു.
District News
ഉദയഗിരി: ഉദയഗിരി ഗ്രാമപഞ്ചായത്ത് കൃഷിഭവനും ഡയറക്ടറേറ്റ് ഓഫ് കാഷ്യുനട്ട് ആൻഡ് കൊക്കോ ഡെവലപ്പ്മെന്റ് കൊച്ചിയുമായി ചേർന്ന് ഉദയഗിരി കൃഷിഭവനിലെ കർഷകർക്ക് 8200 ഹൈബ്രിഡ് കശുമാവിൻ തൈകൾ വിതരണം ചെയ്തു. വികസനകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു തോമസ് വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗം കെ. സൗദത്ത് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം ജോയി പള്ളിപ്പറമ്പിൽ, കൃഷി ഓഫീസർ ഡീന സെബാസ്റ്റ്യൻ, കൃഷി അസിസ്റ്റന്റ് എ.പി. ഷീജ, ദീപ്തി ബി. നായർ എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷ - ക്ഷേമ നിധി ബോർഡ് പെൻഷൻ ഇന്നു മുതൽ വിതരണം ചെയ്യും.
ഇതിനായി 1,095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി. ഡി. സതീശൻ അറിയിച്ചു.
District News
കൽപ്പറ്റ: കുടുംബശ്രീ മിഷൻ നൂൽപ്പുഴ സിഡിഎസ് സ്പെഷൽ പ്രോജക്ടിന്റെ ഭാഗമായി യൂത്ത് ക്ലബ്ബുകൾക്ക് സ്പോർട്സ്കിറ്റ് വിതരണം ചെയ്തു.
ജില്ലയിൽ അഞ്ച് സ്പെഷൽ പ്രോജക്ടുകളാണ് നിലവിലുള്ളത്. അതിൽ നൂൽപ്പുഴ സിഡിഎസ് പരിധിയിലുള്ള 11 യൂത്ത് ക്ലബ്ബുകൾക്കാണ് കിറ്റ് നൽകിയത്. ജേഴ്സി, ചെസ് ബോർഡ്, കാരംസ് ബോർഡ്, ഫുട്ബോൾ, ബാറ്റ്, ഷട്ടിൽ ബാറ്റ് തുടങ്ങി 18 ഇനങ്ങളാണ് കിറ്റിലുള്ളത്. യുവതലമുറയ്ക്ക് കായികമായും കലാപരമായും പ്രോത്സാഹനം നൽകുക, കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നൂൽപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ. ഉസ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു.
സിഡിഎസ് ചെയർപേഴ്സണ് അഖില എബി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം പ്രേമ മോഹനൻ, ട്രൈബൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ, ബ്ലോക്ക് കോ ഓർഡിനേറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.
District News
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഡി. പ്രവീൺ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലളിത ബാബു, ലീന വില്യം, പഞ്ചായത്തംഗങ്ങളായ മാനുവൽ മാപ്പിളപ്പറമ്പിൽ, വിജി കെ. ജോൺ, ജമീല കോളയത്ത്, മഞ്ജു വിനോദ്, സീമ മുകുന്ദൻ, പി.വി. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
District News
കൊടകര: പേരാമ്പ്ര സെന്റ് ആന്റണീസ് ഇടവകയില് കുടുംബസമ്മേളന കേന്ദ്രസമിതിയുടെ നേതൃത്വത്തില് പച്ചക്കറി വിത്തുകള് വിതരണംചെയ്തു. ഉദ്ഘാടനം ഇടവക വികാരി ഫാ. സെബി കാഞ്ഞിലശേരി കര്ഷകര്ക്ക് വിത്തുകള്നല്കി ഉദ്ഘാടനംചെയ്തു. തുടര്ന്ന് 1000 കുടുംബങ്ങള്ക്ക് പച്ചക്കറിവിത്തുകള് വിതരണംചെയ്തു.
അസി. വികാരി ഫാ. റിജോ എടതുരുത്തിക്കാരന്, കൈക്കാരന് സാനി, കേന്ദ്രസമിതി ഭാരവാഹികളായ ഡേവീസ് കണ്ണമ്പിള്ളി, വിനീഷ് പാറവളപ്പില്, ജോണ്സന് എപ്പറമ്പില് എന്നിവര് സന്നിഹിതരായി.
District News
എടക്കര: നിലമ്പൂര് ബ്ലോക്ക്തല പള്സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തില് നിലമ്പൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി സി. മാമ്പ്ര ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് മെഡിക്കല് ഓഫീസര് ഡോ. എം.എ. ആസിയ സുഹാന, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ അഡ്വ. കവിത, ബ്ലോക്ക് ഡിവിഷനംഗം ഡെയ്സി റോയ്, പിഎച്ച്എന് രഞ്ജിനി വി. രാജന്, എച്ച്.എസ്. ജോസഫ് ഫ്രാന്സിസ് എന്നിവര് നേതൃത്വം നല്കി. ജെപിഎച്ച്എന് ലിജി തോമസ്, ജെഎച്ച്ഐ വി. ഇന്ദുലാല്, എംഎല്എച്ച്പിമാരായ ഷിനു, നിമ്യ, നഴ്സിംഗ് ഓഫീസര് അശ്വതി, പി.പി. മറിയാമ്മ, സിന്ധു എന്നിവര് പങ്കെടുത്തു.
District News
പുല്പ്പള്ളി: ഇരുളം മരിയനാട് ആദിവാസി ഉന്നതിയിലെ കുട്ടികള്ക്ക് തിരൂര് ഫത്തഹ് ചാരിറ്റബിള് ട്രസ്റ്റ് ആന്ഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തില് പഠനോപകരണങ്ങള് വിതരണം ചെയ്തു.
സുപ്രീം കോടതി അഭിഭാഷക ബിന്ദു അമ്മിണി ഉദ്ഘാടനം ചെയ്തു. ആദിവാസി വനിതാ പ്രസ്ഥാനം നേതാവ് ഡോ. അമ്മിണി വയനാട് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയര്മാന് ടി.വി. ഫസല് പഠനോപകരണ വിതരണം നിര്വഹിച്ചു. ട്രസ്റ്റ് കണ്വീനര് കെ.പി. മുഹമ്മദ് കാസിം, ട്രഷറര് ടി.എം. നൗഷാദ്, സീത എന്നിവര് പ്രസംഗിച്ചു.
District News
നിലമ്പൂര്: ആഢ്യന്പാറ വനസംരക്ഷണ സമിതി(വിഎസ്എസ്)യുടെ പരിധിയിലെ പട്ടികവര്ഗ വിദ്യാര്ഥികള്ക്ക് പഠനോപകരണങ്ങള് വിതരണം ചെയ്തു. ഒന്ന് മുതല് ഏഴ് വരെ ക്ലാസുകളിലുള്ള 26 കുട്ടികള്ക്കാണ് പഠനോപകരണങ്ങള് നല്കിയത്. പ്ലാക്കല്ചോല നഗറില് നടത്തിയ പരിപാടി വാര്ഡംഗം നസ്റീന ഉദ്ഘാടനം ചെയ്തു.
വിഎസ്എസ് പ്രസിഡന്റ് തോണിയില് സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം റസിയ മാട്ടേല് മുഖ്യാതിഥിയായി. വിഎസ്എസ് സെക്രട്ടറി എ. മനു കുമാര്, അംഗം എ.കെ. ഷൗക്കത്ത്, കെ.പി. ആബിദ, എ. അബ്ദുറഹ്മാന്, എ. സൈതലവി, കെ. വിഷ്ണു, എം. സുബൈദ എന്നിവര് പ്രസംഗിച്ചു.
District News
ചാത്തന്നൂര് : ചിറക്കര വില്ലേജ് ഓഫീസില് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. അഗസ്തിചീര, മുരിങ്ങ എന്നിവയുടെ തൈകള് വില്ലേജ് ഓഫീസില് എത്തിയവര്ക്ക് വിതരണം ചെയ്തു. വില്ലേജ് ഓഫീസ് പരിസരത്ത് റംബുട്ടാന്, മുരിങ്ങ, അഗസ്തി എന്നിവ നട്ടു. വില്ലേജ് ഓഫീസര് സിന്ധു വിതരണ ഉദ്ഘാടനം നിര്വഹിച്ചു. വില്ലേജ് അസി. ഗിരീഷ്കുമാര്, വില്ലേജ് ഫീല്ഡ് അസി.സജീന എന്നിവര് നേതൃത്വം നല്കി.
Business
കൊച്ചി: പ്രമുഖ ബില്ഡറായ വർമ ഹോംസും കളമശേരി എസ്സിഎംഎസ് ഗ്രൂപ്പും സംയുക്തമായി എസ്സിഎംഎസ് സ്കൂള് ഓഫ് എന്ജിനിയറിംഗ് ആൻഡ് ടെക്നോളജിയുടെ നേതൃത്വത്തില് സിവില് എന്ജിനിയറിംഗ് പ്രഫഷണലുകള്ക്കായി സംഘടിപ്പിച്ച വർമ സ്കില് ബ്രിഡ്ജ് ട്രെയിനിംഗ് പ്രോഗ്രാം വിജയകരമായി പൂര്ത്തീകരിച്ചവര്ക്കുള്ള സര്ട്ടിഫിക്കറ്റ് വിതരണം ഹൈബി ഈഡന് എംപി നിര്വഹിച്ചു.
തെരഞ്ഞെടുക്കപ്പെട്ട സിവില് എന്ജിനിയറിംഗ് വിദ്യാര്ഥികള്ക്ക് സ്കോളര്ഷിപ്പുകളും വിതരണം ചെയ്തു.
ചടങ്ങിൽ വര്മ ഹോംസ് മാനേജിംഗ് ഡയറക്ടര് കെ. അനില് വർമ, എസ്സിഎംഎസ് വൈസ് ചെയര്മാന് ഡോ. രാധാ പി. തേവന്നൂർ, എസ്സിഎംഎസ് ഗ്രൂപ്പ് ഡയറക്ടര് ഡോ. സി.ജെ. പ്രവീണ്സാല്, എസ്സിഎംഎസ് സ്കൂള് ഓഫ് എന്ജിനിയറിംഗ് ആൻഡ് ടെക്നോളജി പ്രിന്സിപ്പൽ ഡോ. അനിത ജി. പിള്ള, എസ്സിഎംഎസ് ഡയറക്ടര് പ്രതീക് നായര്, വർമ ഹോംസ് ഡയറക്ടര് ഡോ. മിനി വർമ, വൈസ് പ്രസിഡന്റുമാരായ ആരതി വര്മ, വൈശാഖ് വർമ, ചീഫ് ടെക്നിക്കല് ഓഫീസര് ഷാജന് രാമകൃഷ്ണന് എന്നിവര് പങ്കെടുത്തു.
District News
ചപ്പാരപ്പടവ്: വിദ്യാർഥികൾക്ക് താങ്ങായി ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ്. പുതിയ അധ്യയന വർഷത്തിന്റെ ഭാഗമായി അർഹരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ യൂണിറ്റിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ.എസ്. മനീഷയിൽ നിന്ന് പഠനോപകരണങ്ങൾ സ്വീകരിച്ച് സ്കൂൾ പ്രിൻസിപ്പൽ എം.പി. അഹമ്മദ് വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അനിത കൂന്താനം, കെ. പി. മുഹമ്മദ് അൻവർ എന്നിവരും എൻഎസ്എസ് വളണ്ടിയർമാരും പങ്കെടുത്തു.
ആലക്കോട്: പൈതൽ വാലി ലയൺസ് ക്ലബിന്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി കാപ്പിമല വിജയഗിരി ഗവ. യുപി സ്കൂളിൽ പഠനകിറ്റ് വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് ബിന്നി മാത്യു വിതരണോദ്ഘാടനം നിർവഹിച്ചു. മുഖ്യാധ്യാപിക പി. മായ ഏറ്റുവാങ്ങി. പഞ്ചായത്തംഗം ജോസഫ് കല്ലനാനിക്കൽ, എം.ആർ. ജോയിച്ചൻ, ഷിബു മാത്യു എന്നിവർ പ്രസംഗിച്ചു.
District News
ചെറുതോണി: കേരള കോൺഗ്രസ് -ജേക്കബ് ജില്ലാ കമ്മിറ്റിയുടെയും നിർഭയം ഗ്രൂപ്പ് ഓഫ് സോഷ്യൽ സർവീസിന്റെയും ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് ബാഗുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. കഞ്ഞിക്കുഴി വ്യാപാരഭവനിൽ നടന്ന ചടങ്ങ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി ഉദ്ഘാടനം ചെയ്തു.
കേരള കോൺഗ്രസ് -ജേക്കബ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് സാം ജോർജ് അധ്യക്ഷത വഹിച്ചു. പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് സിബിച്ചൻ മനയ്ക്കൽ പഠനോപകരണ വിതരണം നിർവഹിച്ചു.
നിർഭയം ഗ്രൂപ്പ് ഓഫ് സോഷ്യൽ സർവീസ് ചെയർമാൻ കണ്ണൻ നീലക്കുന്നേൽ, പഞ്ചായത്തംഗങ്ങളായ സോയിമോൻ സണ്ണി, രാജേശ്വരി രാജൻ, സിബിച്ചൻ മനയ്ക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി കഞ്ഞിക്കുഴി യൂണിറ്റ് പ്രസിഡന്റ് സിബി ആറക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.
യോഗത്തിൽ പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. നൂറുകണക്കിന് വിദ്യാർഥികൾ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.
District News
പാറത്തോട്: കേരള വിശ്വകർമ സഭ ഇടക്കുന്നം 357-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുകയും പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് മനോജ് പുല്ലാട്ട് അധ്യക്ഷത വഹിച്ചു. കെവിഎസ് സംസ്ഥാന രക്ഷാധികാരി കെ.കെ. ഹരി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജി. പ്രദീപ്, കെവിഎസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എൻ.എം. റിനു, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ്, വാർഡ് മെംബർമാരായ അബ്ദുൾ അസീസ്, സജി കുരീക്കാട്ട്, കെപിസിസി വക്താവ് വസന്ത് തെങ്ങുംപള്ളി, ഗോപാലകൃഷ്ണൻ ആചാരി കണ്ണമല, സുരേഷ് ബാബു, പ്രദീപ് പാറത്തോട്, ജിജു പുന്നാംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
District News
ഉളിക്കൽ: തലശേരി അതിരൂപത കെസിവൈഎം വിദ്യാർഥികൾക്ക് ബാഗും പഠനോപകരണങ്ങളും നല്കുന്ന കുഞ്ഞു തണൽ പദ്ധതിക്ക് തുടക്കമായി. നെല്ലിക്കാംപൊയിൽ ഫൊറോനതല ഉദ്ഘാടനം നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻ ആർക്കി എപ്പിസ്കോപ്പൽ ഫൊറോന പള്ളി വികാരി ഫാ. മാത്യു മുളയോലിൽ നിർവഹിച്ചു.
കെസിവൈഎം നെല്ലിക്കാംപൊയിൽ ഫൊറോന പ്രസിഡന്റ് അജയ് മുണ്ടക്കാമറ്റത്തിൽ അധ്യക്ഷത വഹിച്ചു. എൽപി സ്കൂൾ മുഖ്യാധ്യാപിക സിസ്റ്റർ ലിറ്റിൽ ഫ്ലവർ, ഫൊറോന ഭാരവാഹികളായ കാതറിൻ കൊടിയംകുന്നേൽ, അലീന തോട്ടത്തിൽ, അഡോൺ എണ്ണച്ചേരിൽ, അഖില ചക്കാലക്കൽ, ജോസ്ബിൻ കൊടിയംക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. ഫൊറോനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങ ളിലൂടെയാണ് കുഞ്ഞുതണൽ കിറ്റ് വിതരണം നടത്തുന്നത്.
National
ന്യൂഡൽഹി: ആദ്യ ഘട്ടം പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ആലപ്പുഴ മുതുകുളം സ്വദേശി പരിസ്ഥിതി പ്രവര്ത്തകയായ കൊല്ലക്കയില് ദേവകിയമ്മ പത്മശ്രീ ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനില് നടന്ന ചടങ്ങില് രാഷ്ട്രപതി ദ്രൗപദി മുര്മ്മുവാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
131ല് 66 പുരസ്കാരങ്ങളാണ് ഇന്ന് വിതരണം ചെയ്തത്. അടുത്ത ഘട്ടത്തില് ബാക്കി വിതരണം ചെയ്യും. തീയതി അറിയിച്ചിട്ടില്ല.
നടന് മമ്മൂട്ടി, വെള്ളാപ്പള്ളി നടേശന്, ജസ്റ്റീസ് കെ.ടി. തോമസ്, കലാമണ്ഡലം വിമല മേനോന് എന്നിങ്ങനെ കേരളത്തില് നിന്ന് പത്മ പുരസ്കാരങ്ങൾക്ക് അര്ഹരായ മറ്റുള്ളവര്ക്ക് അടുത്ത ഘട്ടം പുരസ്കാരങ്ങൾ നല്കും.
National
ന്യൂഡൽഹി: വിവിധ സർക്കാർ വകുപ്പുകളിലും സംഘടനകളിലും പുതുതായി നിയമിതരായ 51,000ത്തിലധികം യുവാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമനക്കത്തുകൾ വിതരണം ചെയ്തു. രാജ്യത്തുടനീളമുള്ള 47 ഇടങ്ങൾ വേദിയായ 19-ാമത് റോസ്ഗർ മേളയിൽ വീഡിയോ കോണ്ഫറൻസിലൂടെയാണ് പ്രധാനമന്ത്രി നിയമനക്കത്ത് വിതരണം ചെയ്തത്.
താൻ അടുത്തിടെ അഞ്ച് രാജ്യങ്ങളിൽ നടത്തിയ സന്ദർശനത്തെ പരാമർശിച്ച്, ഇന്ത്യയുടെ വളർന്നുവരുന്ന അന്താരാഷ്ട്ര സഹകരണങ്ങൾ യുവജനങ്ങൾക്ക് തൊഴിലിനും സാങ്കേതിക പുരോഗതിക്കും പുതിയ വഴികൾ തുറക്കുന്നുവെന്ന് മോദി പറഞ്ഞു.
സെമികണ്ടക്ടറുകൾ, നിർമിതബുദ്ധി, ഹരിത സാങ്കേതികവിദ്യ, സമുദ്ര സഹകരണം, പ്രധാന ധാതുക്കൾ തുടങ്ങിയ മേഖലകളിൽ നെതർലാൻഡ്സ്, സ്വീഡൻ, നോർവേ, യുഎഇ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായുള്ള പങ്കാളിത്തം മോദി ചൂണ്ടിക്കാട്ടി. ഈ കരാറുകൾ ഇന്ത്യയിലുടനീളമുള്ള എൻജിനിയർമാർ, ടെക്നീഷ്യൻമാർ, ഗവേഷകർ, വൈദഗ്ധ്യമുള്ള തൊഴിലാളികൾ എന്നിവർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കും.
2.3 ലക്ഷത്തിലധികം അംഗീകൃത സ്റ്റാർട്ടപ്പുകളുള്ള ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി മാറിയെന്നും ഈ പരിവർത്തനം ഇനി മെട്രോപൊളിറ്റൻ കേന്ദ്രങ്ങളിൽ മാത്രമായി ഒതുങ്ങുന്നില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
District News
ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹനം വിതരണം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. സരള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുമേഷ് അധ്യക്ഷതവഹിച്ചു.
ഏഴ് ഗുണഭോക്താക്കൾക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു. ഇരിട്ടി സിഡിപിഒ ഷീന എം. കണ്ടത്തിൽ, ജോയിന്റ് ബിഡിഒ കെ.ബി. പ്രശാന്ത്, ജനറൽ എക്സറ്റൻഷൻ ഓഫീസർ പി.കെ. അജേഷ് , അഡിഷണൽ സിഡിപിഒ എൻ. പ്രസന്ന കുമാരി എന്നിവർ പ്രസംഗിച്ചു.
District News
കൽപ്പറ്റ: പട്ടികവർഗ വികസന വകുപ്പ് 2025-2026 വർഷത്തെ പണിയ വിഭാഗക്കാർക്കുള്ള പ്രത്യേക പാക്കേജ് പദ്ധതിയിൽ ഉൾപ്പെടുത്തി വൈത്തിരി താലൂക്കിലെ ഏഴ് പട്ടികവർഗ കലാ സംഘങ്ങൾക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.
കൽപ്പറ്റ മുണ്ടേരി പ്രീ മെട്രിക് ഹോസ്റ്റലിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ വാദ്യോപകരണങ്ങളുടെ വിതരണം നടത്തി. കൽപ്പറ്റ മുനിസിപ്പൽ ചെയർമാർ പി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.
കൽപ്പറ്റ മുനിസിപ്പൽ കൗണ്സിലർമാരായ ഒ. സരോജിനി, രവി, ഐടിഡിപി പ്രോജക്ട് ഓഫീസർ ജി. പ്രമോദ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാരായ കെ.എൻ. സുനിൽ, സി. വിനിഷ, എസ്.എസ്. രജനികാന്ത് എന്നിവർ പങ്കെടുത്തു.
District News
കണ്ണൂർ: നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 16 വർഷമായി മലയാളികൾക്കിടയിൽ സജീവമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന "കെയർ ആൻഡ് ഷെയർ' ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട അഗതിമന്ദിരങ്ങൾക്കായി വീൽചെയറുകൾ വിതരണം ചെയ്തു.
കണ്ണൂർ മേലെചൊവ്വ പ്രത്യാശ ഭവനിൽ നടന്ന വിതരണചടങ്ങ് ജില്ലാ ഫോറസ്റ്റ് വിജിലൻസ് മേധാവി സജ്ന കരീം ഉദ്ഘാടനം ചെയ്തു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അധ്യക്ഷത വഹിച്ചു. ഓർഫനേജ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.കെ. സജി ആമുഖ പ്രഭാഷണം നടത്തി.
ചിന്മയ മിഷൻ കേരള റീജണൽ ചെയർമാൻ സ്വാമി വിവിക്താനന്ദ സരസ്വതി, ജില്ലാ സാമൂഹിക നീതി ഓഫീസർ പി. ബിജു, തൃശൂർ മലയാള മനോരമയിലെ ബി.എസ്. തിരുമേനി, പ്രത്യാശ ഭവൻ ഡയറക്ടർ ബ്രദർ ജോസഫ് ചാനപ്ലാനക്കൻ എന്നിവർ പ്രസംഗിച്ചു.
കേരള സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവർക്കായി വിവിധ കാരുണ്യ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിൽ ആദ്യഘട്ട വിതരണം പൂർത്തിയാക്കിയത്.
Kerala
കാലടി: പിഡിഡിപി (പീപ്പിൾസ് ഡയറി ഡവലപ്മെന്റ് പ്രോജക്ട്) സ്ഥാപക ചെയര്മാന് ഫാ. ജോസഫ് മുട്ടുമനയുടെ സ്മരണാര്ഥം ഏര്പ്പെടുത്തിയ ക്ഷീര കര്ഷക അവാര്ഡുകള് ബെന്നി ബെഹനാന് എംപി വിതരണം ചെയ്തു. ചടങ്ങിൽ ബിഷപ് മാര് തോമസ് ചക്യത്ത് അധ്യക്ഷത വഹിച്ചു.
കെഎല്ഡി ബോര്ഡ് മാനേജിംഗ് ഡയറക്ടര് ഡോ. ആര്. രാജീവ് മികച്ച സംഘങ്ങള്ക്കുള്ള അവാര്ഡുകള് വിതരണം ചെയ്തു. കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഉദ്ഘാടനം അങ്കമാലി മുനിസിപ്പല് ചെയര്പേഴ്സണ് റീത്ത പോള് നിര്വഹിച്ചു.
തീറ്റപ്പുല്ക്കൃഷി സബ്സിഡി വിതരണം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൗളി ബേബിയും മികച്ച ഐസ്ക്രീം, പാല് വിതരണക്കാര്ക്കും ഏജന്സികള്ക്കുമുള്ള അവാര്ഡുകള് പിഡിഡിപി ചെയര്മാന് ഫാ. തോമസ് വാളൂക്കാരനും വിതരണം ചെയ്തു.
വാര്ഡ് മെംബര് മെര്ലി ആന്റണി, സ്റ്റാഫ് പ്രതിനിധി എം.ടി. മാര്ട്ടിന്, പിഡിഡിപി വൈസ് ചെയര്മാന് ഫാ. ആന്സണ് നടുപറമ്പില്, ബോര്ഡ് സെക്രട്ടറി കെ.ജെ. ബോബന്, ട്രഷറര് ഒ.പി. മത്തായി എന്നിവര് പ്രസംഗിച്ചു.
Kerala
കളമശേരി: കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഹിന്ദി വകുപ്പ് അധ്യാപികയായിരുന്ന ഡോ. എൽ. സുനിതാ ബായിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ 2025ലെ സ്മൃതി പുരസ്കാരങ്ങൾ സർവകലാശാല വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി വിതരണം ചെയ്തു.
ഗ്യാൻ പുരസ്കാരത്തിന് തൃശൂർ കേരളവർമ കോളജ് അസോസിയേറ്റ് പ്രഫസർ ഡോ. കെ. രാജേശ്വരിയും ധിഷണ പുരസ്കാരത്തിന് കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസ് റിട്ട. പ്രഫസർ ഡോ. ജെ. ഉമാകുമാരിയും മേധാ പുരസ്കാരത്തിന് കുസാറ്റ് ഹിന്ദി വകുപ്പിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിനികളായ അഞ്ജലി പോൾസൺ, എ. മേഘന എന്നിവരും അർഹരായി.
കുസാറ്റ് ഹിന്ദി വകുപ്പ് മേധാവി ഡോ. പി. പ്രണീത അധ്യക്ഷത വഹിച്ചു. കുസാറ്റ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് വകുപ്പ് അസിസ്റ്റന്റ് പ്രഫസറും മേധാവിയുമായ ഡോ. ബൃന്ദ ബാല ശ്രീനിവാസൻ, ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡിന്റെ റിട്ട. ട്രാൻസ്ലേറ്റർ എസ്.ജാനകി എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: ലൈംഗികാതിക്രമത്തിന് ഉള്പ്പെടെ ഇരയായ സ്ത്രീകള്ക്കും കുട്ടികള്ക്കുമടക്കം സംസ്ഥാനം അംഗീകരിച്ച നഷ്ടപരിഹാരവും മധ്യസ്ഥഫീസും വേഗത്തില് വിതരണം ചെയ്യാൻ സംസ്ഥാന ലീഗല് സര്വീസസ് അഥോറിറ്റി (കെല്സ) മെംബര് സെക്രട്ടറിയോട് ഹൈക്കോടതി നിര്ദേശിച്ചു.
അടുത്ത സാമ്പത്തികവര്ഷത്തില് ആവശ്യമായ തുകകള് പരാമര്ശിച്ച് ഇതുസംബന്ധിച്ച് റിപ്പോര്ട്ട് സമര്പ്പിക്കാന് ചീഫ് ജസ്റ്റീസ് സൗമെന് സെന്, ജസ്റ്റീസ് വി.എം. ശ്യാംകുമാര് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
മധ്യസ്ഥ കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ ആവശ്യകതകള് അടക്കമുള്ള വിഷയത്തില് സ്വമേധയാ സ്വീകരിച്ച ഹര്ജി ഉള്പ്പെടെ പരിഗണിച്ചാണു നടപടി. ബന്ധപ്പെട്ട വിഷയത്തില് മധ്യസ്ഥഫീസ് വര്ധിപ്പിക്കണമെന്നായിരുന്നു ഒരു ആവശ്യം.
District News
മുക്കം: കൊടിയത്തൂർ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. 2025-2026 പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.
പഞ്ചായത്തോഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുജ ടോം അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ എസ്.എ. നാസർ, എം.പി. ജുമൈല, പ്രേമ കോട്ടമ്മൽ, കെ.വി. നിയാസ്, ടി.പി. ഷറഫുദ്ധീൻ, സി. ഹരീഷ്, കെ. സുസ്മിന തുടങ്ങിയവർ സംബന്ധിച്ചു.
District News
വൈക്കം: ഉദയനാപുരം പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. ഏഴ് വിദ്യാർഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കളായത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു ലാപ്ടോപ് വിതരണോദ്ഘാടനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. ബിന്ദു അധ്യക്ഷത വഹിച്ചു.
District News
ഉദയനാപുരം: ഉദയനാപുരം പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 24 അങ്കണവാടികൾക്ക് അരലക്ഷം രൂപയുടെ പാചകപ്പാത്രങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എം.കെ. രാജേഷ് പാത്രങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു അധ്യക്ഷത വഹിച്ചു.
അങ്കണവാടി സൂപ്പർവൈസർ സി.കെ. സുചിത്ര പദ്ധതി അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ കെ. ദീപേഷ്, ജസീനാ ഷാജുദീൻ, ടി.പി. രാജലക്ഷ്മി, ഷൈലജാ സതീശൻ, അജിതാ മധുക്കുട്ടൻ, പി.ആർ. ദേവലാൽ, കെ.ആർ. ലാലി തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനും ഉത്പാദനക്ഷമത വർധിപ്പിക്കാനും ശേഷിയുള്ള തൈകൾ ഉപയോഗിച്ച് പുനർനടീൽ നടത്തുന്നതിന് ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനമായി ഒരു കോടി രൂപയിലധികം വിതരണം ചെയ്തു.
റബർ ബോർഡ്, സ്പൈസസ് ബോർഡ്, കോഫി ബോർഡ് എന്നിവരുടെ സഹകരണത്തോടെ നടപ്പാക്കുന്ന പുനർനടീൽ പദ്ധതിയുടെ ആദ്യഘട്ടമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ള 324 അപേക്ഷകർക്കായി 198.83 ഹെക്ടർ സ്ഥലത്തേക്ക് 1,09,10,332 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്തത്.
റബർ, ഏലം വിളകൾക്കാണ് ആദ്യഘട്ടത്തിൽ ധനസഹായം അനുവദിച്ചത്. റബർ, ഏലം, കാപ്പി കർഷകർക്ക് യഥാക്രമം ഹെക്ടറിന് 75,000, ഒരു ലക്ഷം, ഒരു ലക്ഷത്തി പതിനായിരം രൂപ നിരക്കിൽ പരമാവധി രണ്ടു ഹെക്ടറിനു വരെയാണ് ധനസഹായം നൽകുന്നത്.
റബർ കൃഷി മേഖലയിൽ ആകെ 307 അപേക്ഷകളിലായി 193.88 ഹെക്ടർ സ്ഥലത്തിനാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. ഇതിനായി ആകെ 1,06,62,832 രൂപയാണ് വിതരണം ചെയ്തത്. തിരുവനന്തപുരം ജില്ലയിൽനിന്ന് 15 അപേക്ഷകൾക്കും പത്തനംതിട്ട - 29, കോട്ടയം - 196, മലപ്പുറം - 42, കണ്ണൂർ - 25 അപേക്ഷകർക്കുമാണ് ധനസഹായം അനുവദിച്ചത്. ഏലം കൃഷി മേഖലയിൽ ഇടുക്കി ജില്ലയിൽനിന്നുള്ള 17 അപേക്ഷകൾക്കായി 4.95 ഹെക്ടർ സ്ഥലത്തിന് ധനസഹായം അനുവദിച്ചു. ഇതിനായി ആകെ 2,47,500 രൂപയാണ് അനുവദിച്ചതെന്ന് കേര പദ്ധതിയുടെ സംസ്ഥാന പ്രോജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് അറിയിച്ചു.
District News
വെള്ളൂർ: വെള്ളൂർ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് കുടിവെള്ള ടാങ്ക് വിതരണം നടത്തി. 25 മത്സ്യത്തൊഴിലാളികൾക്കാണ് കുടിവെള്ള ടാങ്ക് നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് സാജിത യൂസഫ് കുടിവെള്ള ടാങ്കുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.എസ്. സുമ അധ്യക്ഷത വഹിച്ചു.
വൈക്കം മത്സ്യഭവനിലെ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രശ്മി പി. രാജൻ പദ്ധതി വിശദീകരിച്ചു.പഞ്ചായത്ത് അംഗങ്ങളായ ടി.വി. ബേബി, അനു റാവുജി, അമ്പിളി അജിത്ത്, ജോഷ്മി ജോൺ, എം.വി. മാത്യു, സാജൻ ജി. മാത്യു, അക്വാകൾച്ചർ പ്രൊമോട്ടർ അൻസുമോൾ തുടങ്ങിയവർ പ്രസംഗിച്ചു.
District News
കാടുകുറ്റി: ഗ്രാമപഞ്ചായത്തിലെ 2025 - 26 സാമ്പത്തിക വർഷത്തെ പട്ടികജാതി ക്ഷേമഫണ്ടിൽ നിന്നും തുക വകയിരുത്തി പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. 32 ഗുണഭോക്താക്കൾക്ക് ഒന്നര ലക്ഷം രൂപയോളം ചെലവഴിച്ചാണ് ടാങ്കുകൾ വിതരണത്തിനാെരുക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മനോജ് വിതരണോദ്ഘാടനം നിർവഹിച്ചു.
വെെസ് പ്രസിഡന്റ് മോളി തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ തോമസ് ഐ. കണ്ണത്ത്, ജെസ്മോൾ അലക്സ്, എം.ആർ. ഡേവിസ്, പഞ്ചായത്ത് അംഗങ്ങളായ ലീന ഡേവിസ്, പി.എൽ. ജോയ്, ബിനോജ് കെ. ജോസ്, ബിജു പ്ലാശേരി, ടെസി ഷാജു, ജിറ്റി ജിഷോ, ബാബു നമ്പാടൻ എന്നിവർ പ്രസംഗിച്ചു.
District News
വടക്കാഞ്ചേരി: വിശുദ്ധ റംസാനോടനുബന്ധിച്ച് ഖത്തർ പ്രവാസി കൂട്ടായ്മയുടെ സഹകരണത്തോടെ മുള്ളൂർക്കര റേഞ്ച് മഹല്ല് -മദ്റസകളിൽ സേവനം ചെയ്യുന്ന 150 പേർക്കുള്ള പന്ത്രണ്ടാമത് റിലീഫ് വിതരണവും മജ്ലിസുന്നൂർ ആത്മീയ സംഗമത്തിന്റെ ഉദ്ഘാടനവും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. സയ്യിദ് നവീദ് ഹുസൈൻ തങ്ങൾ അജ്മീർ മുഖ്യാതിഥിയായി പങ്കെടുത്തു.
റിലീഫ് കമ്മിറ്റി മുഖ്യരക്ഷാധികാരി സയ്യിദ് എം. പി കുഞ്ഞിക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. മുള്ളൂർക്കര റേഞ്ച് റിലീഫ് കമ്മിറ്റി ചെയർമാൻ എ.കെ ഇസ്മയിൽ, പ്രസിഡന്റ് എ. അഷറഫ്, സയ്യിദ് മുഹമ്മദ് അസ്ഹർ, സയ്യിദ് അബ്ദുൽ വാജിദ് , കെ.ഐ.സി പ്രസിഡന്റ് എ.വി അബൂബക്കർ, അബ്ദുൽ അസീസ്, സൈതലവി ഉസ്താദ്, ഹക്കീം ബാഖവി, ഹാജി കെ. എം ഉമർ, പി.എ ശിഹാബുദ്ദീൻ, പി. എസ് ഖമറുദ്ദീൻ മുസ്ലിയാർ, പി.കെ മൂസ, ഖത്തർ പ്രവാസി കൂട്ടായ്മ കോഓർഡിനേറ്റർ കെ.എം. അലി, കെ.എ ഹംസക്കുട്ടി എന്നിവർ പ്രസംഗിച്ചു.
District News
ഉദയനാപുരം: ഉദയനാപുരം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കന്നുകുട്ടികളെ വിതരണം ചെയ്തു. 34 കുടുംബങ്ങൾക്കാണ് 3.5ലക്ഷം രൂപ വിനിയോഗിച്ച് കന്നുകുട്ടികളെ വിതരണം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു അനിൽകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു വിതരണോദ്ഘാടനം നിർവഹിച്ചു.
District News
വൈക്കം: ചരമവാർഷിക ദിനത്തോടനുബന്ധിച്ച് വൈക്കം താലൂക്ക് ആശുപത്രിയിലും ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രത്തിലും വീൽച്ചെയറുകൾ നൽകി.
വേമ്പനാട് ഗ്രൂപ്പ് ഉടമ പുഷ്പദാസിന്റെ ഭാര്യ പുഷ്പവല്ലിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ചാണ് വേമ്പനാട് ഗ്രൂപ്പ് വൈക്കം താലൂക്ക് ആശുപത്രിയിയിൽ അഞ്ചു വീൽച്ചെയറും ഇടയാഴം സാമുഹികാരോഗ്യ കേന്ദ്രത്തിൽ രണ്ട് വീൽച്ചെയറുകളും നൽകിയത്.
സി.കെ. ആശ എംഎൽഎ, ആശുപത്രി ആർഎംഒ ഡോ. ബിജു ഫിലിപ്പ്, സുന്ദരൻ അറയ്ക്കൽ, കെ.കെ. ചന്ദ്രബാബു, എൻ. അനിൽ ബിശ്വാസ്, ടി.ആർ. ജയൻ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
District News
പത്തനംതിട്ട: ജില്ലാ സ്പോര്ട്സ് കൗണ്സിലിന്റെ നേതൃത്വത്തില് കായികതാരങ്ങള്ക്ക് ചന്ദനം ഉള്പ്പെടെ അഞ്ചിനങ്ങള് അടങ്ങിയ വൃക്ഷത്തൈകള് വിതരണം ചെയ്തു.
ജില്ലാ സ്പോര്ട്സ് കൗണ്സില് എക്സിക്യൂട്ടീവംഗം പി.ആർ. ഗിരീഷ് അധ്യക്ഷത വഹിച്ചു. സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് കെ. അനില് കുമാര് ഉദ്ഘാടനം നിര്വഹിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ആർ. പ്രസന്നകുമാര്, ടി. ബിനുരാജ്, രേവതി എസ്. നായർ, ജില്ലാ സ്പോര്ട്സ് കൗണ്സില് സെക്രട്ടറി കെ.എസ്. അമല്ജിത്ത് തുടങ്ങിയവര് പ്രസംഗിച്ചു.
Kerala
പൊടിമറ്റം (കാഞ്ഞിരപ്പള്ളി): പരിസ്ഥിതിയുടെ സംരക്ഷകര് കര്ഷകരാണെന്നും അവരെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ജോസ് കെ. മാണി എംപി.
ഇന്ഫാമിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ വിവിധ കാര്ഷിക ജില്ലകളിലെ 75 വയസ് കഴിഞ്ഞ കര്ഷകരെ ആദരിക്കുന്ന വീര് കിസാന് ഭൂമിപുത്ര പുരസ്കാര ചടങ്ങ് പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംപി.
വന്യമൃഗസംരക്ഷണ നിയമം വന്നപ്പോള് മനുഷ്യരെ മറന്നു. 54 ശതമാനം വനാവരണം മാത്രമുള്ള കേരളത്തില് 30.6 ശതമാനം മാത്രമേ കൃഷി ചെയ്യാന് ഉള്ളു. കേരളത്തെ കേരളമാക്കി മാറ്റിയത് കര്ഷകരാണെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്ത്തു.
കൃഷിയുടെ നല്ല കാലവും കഷ്ടകാലവും കണ്ടവർ: മാര് തോമസ് തറയില്
കൃഷിയുടെ നല്ല കാലവും കഷ്ടകാലവും കണ്ടവരാണ് ഇന്ന് ഇവിടെ ആദരിക്കപ്പെടുന്ന മുതിര്ന്ന കര്ഷകരെന്ന് യോഗത്തില് അധ്യക്ഷത വഹിച്ച ചങ്ങനാശേരി ആര്ച്ച്ബിഷപ്പും ചങ്ങനാശേരി കാര്ഷികജില്ല രക്ഷാധികാരിയുമായ മാര് തോമസ് തറയില് പറഞ്ഞു. കേരളത്തില് കൃഷി ചെയ്യാന് യുവകര്ഷകര്ക്ക് ധൈര്യമില്ല. കൃഷി ആദായകരമാക്കാന് സര്ക്കാരുകള്ക്കോ ഭരിക്കുന്നവര്ക്കോ കഴിയുന്നില്ല.
ഇതുകൊണ്ടാണ് യുവാക്കള് കൃഷിയിലേക്ക് ഇറങ്ങാന് മടിക്കുന്നത്. ദാരിദ്ര്യ രേഖയ്ക്കു താഴെ ജീവിക്കാന് വിധിക്കപ്പെട്ടവരാണ് കര്ഷകര്.
വരുമാനമില്ലെങ്കിലും സ്ഥലം ഉള്ളതിന്റെ പേരില് കര്ഷകര്ക്ക് ആനുകുല്യങ്ങള് നഷ്ടപ്പെടുന്നു.കൃഷി ലാഭകരമാക്കാന് സര്ക്കാര് കൂടുതല് ആലോചിച്ച് പദ്ധതികള് തയാറാക്കണമെന്നും മാര് തോമസ് തറയില് കൂട്ടിച്ചേര്ത്തു.
കര്ഷകരെ സംരക്ഷിക്കണം:തോമസ് മാര് കൂറിലോസ്
കര്ഷകരെ സംരക്ഷിച്ച് വേണ്ട പ്രോത്സാഹനം നല്കി ഭക്ഷ്യസമ്പത്ത് വര്ധിപ്പിക്കുക എന്നത് സര്ക്കാരിന്റെ കടമയാണെന്ന് തിരുവല്ല ആര്ച്ച്ബിഷപ്പും തിരുവല്ല കാര്ഷികജില്ലാരക്ഷാധികാരിയുമായ തോമസ് മാര് കൂറിലോസ് മുഖ്യപ്രഭാഷണത്തില് പറഞ്ഞു. വിളകള്ക്ക് മതിയായ വില ലഭിക്കുന്നില്ല. കര്ഷകര് ചെയ്യുന്ന ജോലിക്ക് വേണ്ട പരിഗണന നല്കണമെന്നും തോമസ് മാര് കൂറിലോസ് പറഞ്ഞു.
ചേര്ത്തു പിടിക്കുന്നവർക്ക് കര്ഷകര് വോട്ടു ചെയ്യും: മാര് ജോസ് പുളിക്കല്
കര്ഷകരെ ആരു ചേര്ത്തു പിടിക്കുന്നുവോ അവര്ക്ക് കര്ഷകര് വോട്ടു ചെയ്യുമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ കാഞ്ഞിരപ്പള്ളി ബിഷപ്പും കാഞ്ഞിരപ്പള്ളി കാർഷിജില്ല രക്ഷാധികാരിയുമായ മാര് ജോസ് പുളിക്കല് പറഞ്ഞു. കര്ഷകര് അവഗണിക്കപ്പെടുന്നതിന് കാരണം അവര്ക്ക് ശബ്ദമില്ലാത്തതാണ്. എന്നാല്, ഇനി അങ്ങനെയായിരിക്കില്ല.
സര്ക്കാര് സംവിധാനങ്ങളാണ് കര്ഷകരെ ചേര്ത്തു പിടിക്കേണ്ടത്. ഭൂമി വനവത്കരിക്കുന്നതിന്റെ പ്രശ്നങ്ങള് കര്ഷകര്ക്കുണ്ട്. ഇതില് നിയമഭേദഗതികള് ആവശ്യമാണ്. അതിനാല് കേന്ദ്ര, സംസ്ഥാന സര്ക്കാരുകള് ഒന്നിക്കണം. കര്ഷകര് സ്വപ്നങ്ങളും പ്രതീക്ഷകളും ഉള്ളവരാണെന്നും കര്ഷകരെ ഒരു കുടക്കീഴില് അണിനിരത്താന് ഇന്ഫാമിന് കഴിഞ്ഞുവെന്നും മാര് ജോസ് പുളിക്കല് കൂട്ടിച്ചേര്ത്തു.
ഇന്ഫാമിന്റെ പ്രവര്ത്തനം ശ്രദ്ധേയം:മാര് മാത്യു അറയ്ക്കല്
ഒരു ജനതയുടെവികസന വഴികളില് ഇന്ഫാം സംഘടന നടത്തിയ പ്രവര്ത്തനങ്ങള് ശ്രദ്ധേയമാണെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ കാഞ്ഞിരപ്പള്ളി രൂപത മുന് ബിഷപ് മാര് മാത്യു അറയ്ക്കല് പറഞ്ഞു.
അവാര്ഡുകള് കർഷകരെ ആദരിക്കുന്നതിനുവേണ്ടി: ഫാ. തോമസ് മറ്റമുണ്ടയില്
കര്ഷകരുടെ ജീവിതാന്തസ് ഉയര്ത്തുന്നതിനും കൃഷിയെയും അനുബന്ധ കൃഷികളെയും പ്രോത്സാഹിപ്പിക്കുന്നതിനും കര്ഷകരെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിക്കുന്നതിനും വേണ്ടിയാണ് വിവിധങ്ങളായ അവാര്ഡുകള് ഇന്ഫാം ഏര്പ്പെടുത്തിയിരിക്കുന്നതെന്ന് ആമുഖ പ്രഭാഷണം നടത്തിയ ഇന്ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില് പറഞ്ഞു.
ഡീന് കുര്യാക്കോസ് എംപി, ഇന്ഫാം സംസ്ഥാന ഡയറക്ടര് ഫാ. ജോര്ജ് പൊട്ടയ്ക്കല്, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളും ഇന്ഫാം സഹരക്ഷാധികാരിയുമായ റവ.ഡോ. സെബാസ്റ്റ്യന് കൊല്ലംകുന്നേല്, ചങ്ങനാശേരി കാര്ഷികജില്ലാ ഡയറക്ടര് ഫാ. തോമസ് താന്നിയത്ത്, തിരുവല്ല കാര്ഷികജില്ലാ ഡയറക്ടര് ഫാ. ബിനീഷ് സൈമണ് കാഞ്ഞിരത്തുങ്കല്, സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, ദേശീയ ട്രഷറര് ജെയ്സണ് ചെംബ്ലായില്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ടോം ചമ്പക്കുളം എന്നിവര് പ്രസംഗിച്ചു.
ഇന്ഫാമിന്റെ കേരളത്തിലെ വിവിധ കാര്ഷികജില്ലകളില്നിന്നുള്ള 75 വയസ് കഴിഞ്ഞ മണ്ണില് പൊന്നു വിളയിച്ച 921 കര്ഷകര്ക്കാണ് മെമന്റോ, തലപ്പാവ്, മറ്റ് സമ്മാനങ്ങള് എന്നിവയടങ്ങിയ വീര് കിസാന് ഭൂമിപുത്ര പുരസ്കാരം ഇന്നലെ നല്കിയത്. യാത്ര ചെയ്തു വരാന് സാധിക്കാത്ത 485 കര്ഷകരെ ഇന്ഫാം പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തില് അവരുടെ വീടുകളിലെത്തി വരും ദിനങ്ങളില് ആദരിക്കും.